08 November, 2021 05:44:28 PM


കെ​പി​എ​സി ല​ളി​ത തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ; ക​ര​ൾ മാ​റ്റി​വ​യ്ക്കേ​ണ്ടി വ​രും



തൃശൂർ: കൊ​ച്ചി​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ന​ടിയും കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ചെ​യ​ര്‍​പ​ഴ്‌​സ​നുമായ കെ​പി​എ​സി ല​ളി​ത​യു​ടെ ആ​രോ​ഗ്യ നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി. പ​ത്ത് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ന​ടി​യെ തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ​യ്ക്കാ​യി ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ള​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലു​ള്ള ന​ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി​യു​ണ്ട്. എ​ന്നാ​ല്‍ ക​ര​ള്‍ മാ​റ്റി​വ​യ്‌​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​രം. പ്രാ​യ​വും ആ​രോ​ഗ്യ​സ്ഥി​തി​യും പ​രി​ഗ​ണി​ച്ചേ അ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​കൂ എ​ന്ന് 'അ​മ്മ' ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും അ​ഭി​നേ​താ​വു​മാ​യ ഇ​ട​വേ​ള ബാ​ബു പ​റ​ഞ്ഞു. ന​ടി​യു​ടെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.


Share this News Now:
  • Google+
Like(s): 3.7K