08 November, 2021 12:06:37 PM


150 കിലോ കഞ്ചാവുമായി സ്ത്രീ ഉൾപ്പെടെ മൂന്നംഗ സംഘവും വാഹനങ്ങളും കസ്റ്റഡിയില്‍



കൊച്ചി : അങ്കമാലി കറുകുറ്റിയില്‍ 150 കിലോയിലധികം കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. ആന്ധ്രയില്‍ നിന്നും റോഡ് മാര്‍ഗം കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.പെരുമ്പാവൂരിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു ഈ സംഘമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

പെരുമ്പാവൂര്‍ സ്വദേശിയായ അനസ്, ഫൈസല്‍ എന്നിവര്‍ക്ക് പുറമേ ഒരു സ്ത്രീയും സംഘത്തിലുണ്ടായിരുന്നു. ഇവര്‍ മൂന്ന് പേരും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. രണ്ട് വാഹനങ്ങളിലായാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ഈ വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K