07 November, 2021 07:44:35 PM


ജോജുവിന്‍റെയും പൃഥ്വിരാജിന്‍റെയും ലൊക്കേഷനുകളിലേക്ക് പ്രതിഷേധ മാർച്ച്; ഷൂട്ടിംഗ് തടസ്സപ്പെട്ടു



കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ജോജു ജോർജ് അഭിനയിക്കുന്ന ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രമായ കടുവയുടെ സിനിമാ ലൊക്കേഷനിലേക്കു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തുകയും ഷൂട്ടിങ്ങ് തടസ്സപ്പെടുത്തുകയും ചെയ്തു. പ്രകോപനപരമായ മുദ്രാവാക്യം വിളികൾ കോൺഗ്രസ് പ്രവർത്തകർ നടത്തുകയുണ്ടായി.

വഴി തടഞ്ഞ് സിനിമ പ്രവർത്തകർ ചിത്രീകരണം നടത്തിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. സംഘർഷത്തിലാണ് കലാശിച്ചത്. തുടർന്ന് പൊലീസ് ഇടപ്പെട്ട് രംഗം ശാന്തമാക്കി. വലിയ പൊലീസ് സന്നാഹം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. നേരത്തെ ജോജുവിന്‍റെ കാർ സമരാനുകൂലികൾ അടിച്ചു തകർത്തിരുന്നു. കാർ തകർത്ത കേസിൽ ഒത്തുത്തീർപ്പിനില്ലെന്ന് നടൻ വ്യക്തമാക്കിയിരുന്നു. 


Share this News Now:
  • Google+
Like(s): 4.8K