07 November, 2021 09:54:10 AM


ഇപ്പോൾ മാറ് കാണിച്ചാണ് സാരി ഉടുക്കുന്നത്; ഏറ്റവും സെക്‌സി കോസ്റ്റിയൂം ഇതാണെന്ന് അമൃത, ആര്യയ്ക്കിട്ടൊരു പണിയും




ബിഗ് ബോസിന് ശേഷം വാല്‍ക്കണ്ണാടി എന്ന പരിപാടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ് ആര്യ. സ്റ്റാര്‍ട്ട് മ്യൂസിക് എന്ന പരിപാടിയാണ് ആര്യ ചെയ്തിരുന്നതെങ്കിലും ഇത്തവണ അവതാരകര്‍ മാറി. പകരം ഏഷ്യാനെറ്റിലെ തന്നെ വാല്‍ക്കണ്ണാടി എന്ന പരിപാടി ആരംഭിച്ചു. കഴിഞ്ഞ എപ്പിസോഡുകളിലെല്ലാം സീരിയല്‍ രംഗത്ത് നിന്നുള്ള താരങ്ങളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. വ്യത്യസ്തമായൊരു ഗെയിം ഷോ ആണ് വാല്‍ക്കണ്ണാടി. ഏറ്റവും പുതിയ എപ്പിസോഡില്‍ നടി അമൃത വര്‍ണന്‍ അടക്കമുള്ള താരങ്ങളാണ് പങ്കെടുത്തത്.

പരിപാടിയില്‍ മത്സരാര്‍ഥികള്‍ ഒരു ബൊമ്മയെ സാരി ഉടുപ്പിക്കുകയും മേക്കപ്പ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ സാരി ഉടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംസാരം ഉണ്ടായി. അമൃതയാണ് സാരി ഉടുക്കാനുള്ള ഇഷ്ടത്തെ കുറിച്ച് പറഞ്ഞത്. ഇതിനിടയില്‍ അവതാരകയായ ആര്യയുടെ വസ്ത്രധാരണത്തെ കുറിച്ചും നടി സൂചിപ്പിച്ചു. ഇതിനെ കുറിച്ചുള്ള രസകരമായ കമന്റുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

'സാരി ഉടുക്കാന്‍ അറിയാത്ത മലയാളി മങ്കമാര്‍ എന്നായിരുന്നു ആര്യ പറഞ്ഞത്. പിന്നാലെ സാരിയോടുള്ള ഇഷ്ടത്തെ കുറിച്ച് അമൃത സംസാരിച്ച് തുടങ്ങി. 'ഈ ഫീല്‍ഡില്‍ വന്നതിനു ശേഷമാണ് ജീന്‍സും ടീഷര്‍ട്ടും ചുരിദാറുമൊക്കെ ഞാന്‍ ഉപയോഗിച്ച് തുടങ്ങുന്നത്. ഇന്നും സാരി എന്ന് പറയുന്നതാണ് ഏറ്റവും വലിയ കംഫര്‍ട്ട്. ചുരിദാര്‍ ഇട്ടു കഴിഞ്ഞാല്‍ ഞാന്‍ ഒരിടത്തു അടങ്ങി ഇരിക്കും. പക്ഷെ സാരി കുടുതല്‍ ഭയങ്കര കംഫര്‍ട്ടും ഫ്രീയുമാണ്. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ എന്ന് പറഞ്ഞാല്‍ സാരി ഉടുക്കുന്നത് തന്നെ ജീന്‍സ് എടുത്ത് ഇട്ടിട്ട് അചിന് മുകളില്‍ സാരി എടുത്തു കുത്തുന്നവര്‍ ആണ്.

ഒരു കാലില്‍ ജീന്‍സും ഒരു കാലില്‍ സാരിയും. ഇപ്പോഴത്തെ മോഡല്‍ അതാണെന്ന് പറഞ്ഞാണ് അവര്‍ വരുന്നത്. ഇനി പോകുമ്പോള്‍ സാരി എങ്കിലും ഉണ്ടാകുമോ എന്ന് അറിയില്ല. ചിലര്‍ക്ക് പാവാടയും ബ്ലൗസും ആയിട്ടുണ്ട് സാരി ഇതിന് മുന്‍പ് ഉടുക്കുന്നത് ബ്ലൗസ് കാണിക്കാതെ ഇങ്ങനെയാണ്. ഇപ്പോഴങ്ങനെ അല്ലെന്ന് അമൃത പറഞ്ഞത്. ഇത് കേട്ടതോടെ തന്നെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് ആര്യ സൂചിപ്പിച്ചു. ആര്യയെ തന്നെ ഉദ്ദേശിച്ച് പറഞ്ഞതാണെന്ന് കൂടി അമൃത വ്യക്തമാക്കി. നല്ല ഭംഗി ഇല്ലേ എന്ന ആര്യയുടെ ചോദ്യത്തിന് ഉണ്ടെന്നും സാരി ഉടുക്കുമ്പോള്‍ വന്ന രീതികളിലെ മാറ്റമാണ് താന്‍ ഉദ്ദേശിച്ചതെന്നും നടി വ്യക്തമാക്കുന്നു.

മാറ് മറയ്ക്കാന്‍ ആയിട്ട് സാരി ഉടുക്കുന്നത് ഇപ്പൊ ഒന്നും ഇല്ല. മാറ് പോലും കാണിച്ചിട്ടാണ് സാരി ഉടുക്കുക. പിന്നെ ഏറ്റവും വലിയ സെക്‌സി കോസ്റ്റും കൂടിയാണ് സാരി എന്ന് പറയുന്നത്. ചുരിദാര്‍ എന്ന് പറയുന്നത് എല്ലാം അടഞ്ഞു കിടക്കും പക്ഷെ സാരി എന്ന് പറയുന്നത് അവിടെയും ഇവിടെയും ഒക്കെ കാണും. എന്നാല്‍ അങ്ങനെ കണ്ടാല്‍ മാത്രമേ സാരി ഉടുക്കുന്നതില്‍ ഒരു അഴക് ഉണ്ടാവൂ.


Share this News Now:
  • Google+
Like(s): 1.1K