06 November, 2021 03:58:19 PM


ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ വ​യോ​ധി​ക​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം; മ​രു​മ​ക​ൾ അ​റ​സ്റ്റി​ൽ



കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ വ​യോ​ധി​ക തീ​പ്പൊ​ള്ള​ലേ​റ്റു മ​രി​ച്ച​ത് കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്. സം​ഭ​വ​ത്തി​ല്‍ മ​രു​മ​ക​ള്‍ അ​റ​സ്റ്റി​ലാ​യി. കു​ല​ശേ​ഖ​ര​പു​രം സ്വ​ദേ​ശി​നി ന​ളി​നാ​ക്ഷി(86)​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്. നളിനാ​ക്ഷി ജീ​വ​നൊ​ടു​ക്കി​യ​താ​കാ​മെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ല്‍ നാ​ട്ടു​കാ​ര്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി.

പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ല്‍ ത​ല​യ്ക്ക് മു​റി​വേ​റ്റ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. ന​ളി​നാ​ക്ഷി​യും രാ​ധാ​മ​ണി​യും സ്ഥി​ര​മാ​യി വ​ഴ​ക്കി​ടു​മാ​യി​രു​ന്നു. ന​ളി​നാ​ക്ഷി​യെ ത​ല​യ്ക്ക​ടി​ച്ച് ബോ​ധം കെ​ടു​ത്തി​യ​തി​നു ശേ​ഷം മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ല്‍ രാ​ധാ​മ​ണി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K