05 November, 2021 10:39:23 PM


കല്‍പ്പാത്തി രഥോത്സവത്തിന് ഉപാധികളോടെ അനുമതി നല്‍കി സര്‍ക്കാര്‍



പാലക്കാട്: കല്‍പ്പാത്തിരഥോത്സവത്തിന് ഉപാധികളോടെ അനുമതി നല്‍കി സര്‍ക്കാര്‍. അഗ്രഹാര വിധികളില്‍ 200 പേര്‍ക്ക് പങ്കെടുക്കാം. ക്ഷേത്രത്തിന് അകത്ത് പരമാവധി 100 പേര്‍ക്ക് ചടങ്ങുകളുടെ ഭാഗമാകുന്നതിനും അനുമതിയുണ്ട്. കോവിഡ് മാനണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ഉത്സവ നടത്തിപ്പ്.


ജനങ്ങളെ നിയന്ത്രിക്കുവാന്‍ അക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കാന്‍ ആഘോഷ സമിതിക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ വലിയ രഥങ്ങള്‍ വലിക്കുന്നതിന് കൂടുതല്‍ ആളുകള്‍ അവശ്യമാണെന്ന് ആഘോഷ സമിതി പറയുന്നു. ഈ മാസം എട്ടിനാണ് പ്രശസ്തമായ കല്‍പ്പാത്തിരഥോത്സവത്തിന് കൊടിയേറുക.



Share this News Now:
  • Google+
Like(s): 2.6K