03 November, 2021 11:07:05 AM


ഗ​ര്‍​ഭി​ണി​യായ യുവതിയെ ഭ​ര്‍​ത്താ​വ് തീ​കൊ​ളു​ത്തി കൊന്നു; ഗ​ര്‍​ഭ​സ്ഥ ശി​ശു മ​രി​ച്ചു



താ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ ന​ഗ​ര​ത്തി​ല്‍ കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വ് ഗ​ര്‍​ഭി​ണി​യെ തീ​കൊ​ളു​ത്തി കൊന്നു. ആ​റു മാ​സം പ്രാ​യ​മു​ള്ള ഗ​ര്‍​ഭ​സ്ഥ ശി​ശുവും മ​രി​ച്ചു. ക​ല്‍​വ​യി​ലെ മ​ഫ്ത​ലാ​ല്‍ കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന അ​നി​ല്‍ ബ​ഹാ​ദൂ​ര്‍ ചൗ​ര​സ്യ​യാ​ണ് യു​വ​തി​യെ ആ​ക്ര​മി​ച്ച​ത്. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി പിന്നീട് മരിച്ചു. പ്ര​തി മ​റ്റൊ​രു യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ യു​വ​തി​യു​മാ​യി നി​ര​ന്ത​രം വ​ഴ​ക്കു​ണ്ടാ​കാ​റു​ണ്ടാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യും ഇ​രു​വ​രും ത​മ്മി​ല്‍ വ​ഴ​ക്കു​ണ്ടാ​യി. ഇ​തി​നു പി​ന്നാ​ലെ പ്ര​തി യു​വ​തി​യെ തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നുവെന്ന് പോ​ലീ​സ് പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K