02 November, 2021 11:48:54 PM


കു​റ്റ്യാ​ടി ചു​ര​ത്തി​ലും അ​ടി​വാ​ര​ത്തും ഉ​രു​ൾ​പൊ​ട്ട​ൽ; ഗ​താ​ഗ​തം സ്തം​ഭി​ച്ചു



കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ​യി​ൽ ഉ​രു​ൾ​പൊ​ട്ടി കു​റ്റ്യാ​ടി ചു​ര​ത്തി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. താ​മ​ര​ശേ​രി അ​ടി​വാ​ര​ത്തും ഉ​രു​ള്‍​പൊ​ട്ടി. അ​ടി​വാ​രം അ​ങ്ങാ​ടി​യി​ല്‍ വെ​ള്ളം ക​യ​റി. വെ​ള്ള​ക്കെ​ട്ടി​നെ തു​ട​ര്‍​ന്ന് ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ആ​രം​ഭി​ച്ച ക​ന​ത്ത മ​ഴ​യാ​ണു നാ​ശം വി​ത​ച്ച​ത്.

കു​റ്റ്യാ​ടി ചു​രം റോ​ഡി​ലേ​ക്ക് ക​ല്ലും മ​ണ്ണും ഒ​ഴു​കി എ​ത്തു​ക​യാ​യി​രു​ന്നു. കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ലെ ചാ​ത്ത​ൻ​ങ്കോ​ട്ട്ന​ട, വ​ള്ളു​വ​ൻ​കു​ന്ന്, മൂ​ന്നാം പെ​രി​യ, ര​ണ്ടാം വ​ള​വ്, മൂ​ന്നാം വ​ള​വ് ഭാ​ഗ​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ടി. മൂ​ന്നാം വ​ള​വി​ൽ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. വ​ള്ളു​വ​ൻ കു​ന്നി​ലെ നാ​ലു ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത് ഇ​വി​ടു​ത്തെ ആ​ദി​വാ​സി കോ​ള​നി​യി​ൽ നി​ന്നും മൂ​ന്നു കു​ടും​ബ​ങ്ങ​ളേ​യും മ​റ്റു ആ​റോ​ളം കു​ടും​ബ​ങ്ങ​ളേ​യും മാ​റ്റി​പാ​ർ​പ്പി​ച്ചു.

ഉ​രു​ൾ​പൊ​ട്ട​ൽ ന​ട​ന്ന മൂ​ന്നാം പെ​രി​യ ഭാ​ഗ​ത്തു നി​ന്ന് മൂ​ന്ന് കു​ടും​ബ​ങ്ങ​ളെ​യും താ​ത്കാ​ലി​ക​മാ​യി മാ​റ്റി പാ​ർ​പ്പി​ച്ചു. കു​മാ​ര​ൻ വ​ള്ളു​വ​ൻ​കു​ന്ന്, ബാ​ല​ൻ വ​ള്ളു​വ​ൻ​കു​ന്ന്, വി​ജ​യ​ൻ ത​ല​യ​ണ ക​ണ്ടം, ജോ​ജി പ്ലാ​ത്തോ​ട്ടം, നാ​രാ​യ​ണി വ​ള്ളു​വ​ൻ​കു​ന്ന്, ജാ​ന​കി വ​ലി​യ വീ​ട്ടി​ൽ, ജെ​യി​ൻ മൂ​ക്ക​ൻ​തോ​ട്ടം, ഫ​ഹ​ദ് ക​റു​പ്പ​യി​ൽ, വി​ജ​യ​ൻ കു​ല​ത്തി​ൽ​ക​ണ്ടി തു​ട​ങ്ങി​യ​വ​രെ​യാ​ണ് ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും ചാ​ത്ത​ങ്കോ​ട്ട് ന​ട സ്കൂ​ളി​ലും മാ​റ്റി പാ​ർ​പ്പി​ച്ച​ത്.

ശ​ക്ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നെ തു​ട​ർ​ന്ന് കു​ത്തി​യൊ​ഴു​കി​യെ​ത്തി​യ ക​ല്ലു​ക​ളും ചെ​ളി​യും ചു​രം റോ​ഡി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി. പൊ​യി​ലോം​ചാ​ൽ റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വീ​ടു​ക​ൾ​ക്ക് ന​ഷ്‌​ടം വ​രു​ത്തി​യെ​ങ്കി​ലും ആ​ള​പാ​യ​മി​ല്ല. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മാ​ണ് സം​ഭ​വി​ച്ച​ത്. അ​ഗ്നി​ശ​മ​ന സേ​നാ​വി​ഭാ​ഗം, റ​വ​ന്യു അ​ധി​കാ​രി​ക​ൾ, പോ​ലീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K