01 November, 2021 06:14:38 PM


ബോളിവുഡ് നടിയല്ല; മലയാളികളുടെ സ്വന്തം 'റാണി ടീച്ചര്‍' ആണ്



കൊച്ചി മാലിദ്വീപിൽ പോയി അടിച്ചുപൊളിച്ചു അവധിക്കാലം ആഘോഷിച്ച താരങ്ങളിൽ ഒരാളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കണ്ട മലയാളികള്‍ ആദ്യം ഒന്നു സംശയിച്ചു. ഇവര്‍ ബോളിവുഡ് നടിയോ അതോ?... മലയാളത്തിൽ അഭിനയിച്ച രണ്ട് ചിത്രങ്ങളിലും തനി നാടൻ വേഷങ്ങള്‍ ചെയ്ത യുവനടിയാണിയാണ് തനി ഗ്ലാമർ ലുക്കിലെത്തിയിരിക്കുന്നതെന്ന് മനസിലാക്കിയവര്‍ ശരിക്കും അത്ഭുതപ്പെടുകയും ചെയ്തു.

ആദ്യ സിനിമയിൽ സ്കൂൾ വിദ്യാർത്ഥിനിയെങ്കിൽ, രണ്ടാമത്തെ ചിത്രത്തിൽ സ്കൂൾ അധ്യാപികയുടെ റോൾ ഭംഗിയായി അവതരിപ്പിച്ച നയനയാണ് ഈ താരമെന്ന് ചിലര്‍ മനസിലാക്കിയതാകട്ടെ ഏറെ വിഷമിച്ചും. ജൂൺ, മണിയറയിലെ അശോകൻ തുടങ്ങിയ സിനിമകളിലാണ് ഈ നായികയെ പ്രേക്ഷകർ കണ്ടിരിക്കുന്നത്. ജൂൺ എന്ന സിനിമയിൽ രജിഷ വിജയന്‍റെ കൂട്ടുകാരി കുഞ്ഞിയായാണ് നയന അഭിനയിച്ചത്. 'മണിയറയിലെ അശോകൻ' എന്ന ചിത്രത്തിൽ കൃഷ്ണ ശങ്കറിന്‍റെ നായികയായ റാണി ടീച്ചർ എന്ന കഥാപാത്രം ചെയ്തതും നയന തന്നെയായിരുന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K