01 November, 2021 04:33:32 PM


മതസ്പര്‍ധ വളര്‍ത്തുന്ന വാര്‍ത്ത: നമോ ടിവി ഉടമയും അവതാരകയും അറസ്റ്റിൽ



തിരുവല്ല: മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ നമോ ടിവി ഉടമയും അവതാരകയും അറസ്റ്റില്‍. രഞ്ജിത് എബ്രഹാം, ശ്രീജ വള്ളിക്കോട് എന്നിവരാണ് തിരുവല്ല പോലീസിന് മുന്‍പാകെ കീഴടങ്ങിയത്. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു.

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ യുട്യൂബ് ചാനലിനെതിരേ സെപ്റ്റംബര്‍ 19നാണ് പോലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങളില്‍ വഴി നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസെടുത്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K