01 November, 2021 08:39:00 AM


ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു



ചാവക്കാട്: ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. മണത്തല നാഗയക്ഷി ക്ഷേത്രത്തിനടുത്ത് കൊപ്പര വീട്ടില്‍ ബിജു (34)വാണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ചാവക്കാട് മണത്തല നാഗയക്ഷി ക്ഷേത്രത്തിനടുത്ത് വെച്ചാണ് യുവാവിന് കുത്തേറ്റത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന്  പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

കുത്തേറ്റയാളെ ചാവക്കാട് ടോട്ടല്‍ കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍  അടുത്തുള്ള  ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന്  മരണം സംഭവിക്കുകയായിരുന്നു.    പ്രതികളെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പോലിസ് പരിശോധിച്ചു വരുന്നു. സംഭവസ്ഥലത്തു ചാവക്കാട് പോലിസ് ക്യാംപ് ചെയ്യ്തു വരികയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K