31 October, 2021 09:28:03 AM


നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിനു മേല്‍ ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം



പയ്യന്നൂര്‍: തൃക്കരിപ്പൂര്‍ ഇളമ്പച്ചിയില്‍ ബസ്സിനടിയില്‍പെട്ട് ബൈക്ക് യാത്രികന്‍ മരണപ്പെട്ടു. തളിപ്പറമ്പ് സ്വദേശി അജ്മല്‍( 32) ആണ് മരിച്ചത്. റോഡില്‍ നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിനു മേല്‍ ബസ് കയറിയിറങ്ങുകയായിരുന്നു. അജ്മല്‍ തല്‍സമയം മരണപ്പെട്ടു.

ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് സംഭവം. സൗത്ത് തൃക്കരിപ്പൂര്‍ ഗവ.ഹൈസ്കൂളിന് സമീപത്താണ് അപകടം നടന്നത്. ബൈക്കില്‍ കാലിക്കടവിലേക്ക് പോവുകയായിരുന്ന അജ്മല്‍ പയ്യന്നൂരിലേക്ക് വരികയായിരുന്ന കാവേരി ബസ്സിന്റെ അടിയില്‍ പെടുകയായിരുന്നു.


Share this News Now:
  • Google+
Like(s): 5.4K