29 October, 2021 12:22:14 PM


'ആഹാരം കഴിക്കാത്തതിന് അമ്മയെ തല്ലി'; വായോധികയുടെ മരണത്തിൽ മകൻ അറസ്റ്റിൽ



കൊല്ലം :  ചടയമംഗലത്ത് 80 കാരിയുടെ മരണത്തില്‍ മകന്‍ അറസ്റ്റില്‍. മണിയന്‍ മുക്ക് സ്വദേശിനിയായ അമ്മുക്കുട്ടി അമ്മയുടെ മരണത്തിലാണ് മകന്‍ അനി മോഹന്‍ എന്ന അനീഫ് മുഹമ്മദ് അറസ്റ്റിലായത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി.

അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന മൊബൈല്‍ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. മര്‍ദ്ദനമേറ്റ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അമ്മുക്കുട്ടി അമ്മയെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, പിറ്റേദിവസം തന്നെ ഡിസ്ചാര്‍ജ് വാങ്ങി കൊണ്ടുവന്നു. ശേഷം അമ്മ പൂര്‍ണമായും കിടപ്പിലായിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്. തുടര്‍ന്ന് കഴിഞ്ഞദിവസമാണ് അമ്മുകുട്ടി അമ്മ മരണപ്പെട്ടത്.

എന്നാല്‍, അമ്മുകുട്ടി അമ്മയുടെ മരണത്തില്‍ സംശയം തോന്നിയ നാട്ടുകാരില്‍ ചിലരാണ് പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇതോടെ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ മാസങ്ങള്‍ക്ക് മുമ്ബ് തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു. അമ്മുക്കുട്ടി അമ്മയെ മകന്‍ സ്ഥിരമായി മര്‍ദ്ദിക്കുമായിരുന്നു എന്നും, ജോലിക്ക് പോകുമ്ബോള്‍ അമ്മയെ വീട്ടില്‍ അടച്ചിടുമായിരുന്നു എന്നും അയല്‍വാസികള്‍ മൊഴി നല്‍കി. എന്നാല്‍, അമ്മ ആഹാരം കഴിക്കാത്തതിനാലാണ് താന്‍ മര്‍ദ്ദിച്ചതെന്നാണ് പ്രതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K