29 October, 2021 09:50:29 AM


മ​ന്ത്ര​വാ​ദി​നി​യെ​ന്ന് മു​ദ്ര​കു​ത്തി വീ​ട്ട​മ്മ​യെ മ​ർ​ദി​ച്ചു കൊ​ന്നു



ജം​ഷ​ഡ്പു​ർ: ജാ​ര്‍​ഖ​ണ്ഡി​ല്‍ മ​ന്ത്ര​വാ​ദി​നി​യെ​ന്ന് മു​ദ്ര​കു​ത്തി വീ​ട്ട​മ്മ​യെ അ​യ​ല്‍​വാ​സി​ക​ള്‍ മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ജം​ഷ​ഡ്പു​രി​ലെ മാ​ങ്ങാ​ഡ് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. 55കാ​രി​യാ​യ സ്ത്രീ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല്ല​പ്പെ​ട്ട സ്ത്രീ ​അ​യ​ല്‍​വാ​സി​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച​തി​നു പി​ന്നാ​ലെ ഇ​യാ​ളു​ടെ ഭാ​ര്യ​ക്ക് പ​നി ബാ​ധി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഇ​വ​ര്‍ മ​ന്ത്ര​വാ​ദി​നി​യാ​ണെ​ന്ന് ഇ​വ​ർ ആ​രോ​പി​ച്ച​ത്.

യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വും മ​റ്റൊ​രു അ​യ​ല്‍​വാ​സി​യും ചേ​ര്‍​ന്നാ​ണ് വീ​ട്ട​മ്മ​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്. ത​ട​യാ​ന്‍ ശ്ര​മി​ച്ച ഭ​ര്‍​ത്താ​വി​നെ ഇ​വ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഓ​ടി​ച്ചു​വി​ട്ടു. പി​ന്നീ​ട് ഗ്രാ​മ​ത്തി​ല്‍ നി​ന്നും കു​റ​ച്ചു മാ​റി വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഗ്രാ​മ​വാ​സി​ക​ള്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് കൊ​ല​യ്ക്ക് പി​ന്നി​ലെ കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K