27 October, 2021 12:24:24 PM


പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് അറസ്റ്റിലായി; ജാമ്യത്തിലിറങ്ങി വീണ്ടും ശല്യം ചെയ്തു



പത്തനംതിട്ട: പന്തളത്ത് പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞ യുവാവ് ജാമ്യത്തിലിറങ്ങി അതേ പെണ്‍കുട്ടിയെ ശല്യചെയ്തതിന് പിടിയിലായി. പന്തളം മങ്ങാരം പരുന്തിലേത്ത് വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം വിളപ്പില്‍ശാല മുളയറ കരിമ്പാണ്ടിയില്‍ അരുണ്‍ രാജിനെ(30)യാണ് അറസ്റ്റ് ചെയ്തത്.

പ്രതിയെ അടൂര് കോടതിയില്‍ ഹാജരാക്കിയതിന് ശേഷം റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ വീട്ടിലെത്തി ശല്യം ചെയ്തതിന് ജൂലൈയിലായിരുന്നു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ജാമ്യത്തിലിറങ്ങി സാമൂഹമാധ്യമങ്ങള്‍വഴി ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും വീട്ടിലെത്തി പെണ്‍കുട്ടിയെ ശല്യംചെയ്യുകയുമായിരുന്നു. പന്തളം എസ്എച്ച്ഒ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K