26 October, 2021 01:22:09 PM


മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണം; ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട് ​- ഗവർണർ



തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ജല തര്‍ക്കങ്ങളില്‍ ശാശ്വത പരിഹാരം ഉണ്ടാക്കേണ്ടത് കോടതികളാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ 137.55 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K