26 October, 2021 10:38:30 AM


ടിഞ്ചുവിനെ നസീർ കെട്ടിത്തൂക്കിയത് ജീവനോടെ: 53 മുറിവുകൾ; 'കുടുക്ക്' കുരുക്കായി



പത്തനംതിട്ട: മ​ല്ല​പ്പ​ള്ളി കോ​ട്ടാ​ങ്ങ​ലി​ൽ ഭ​ർ​ത്തൃ​മ​തി​യാ​യ യു​വ​തി കാ​മു​ക​ന്‍റെ വീ​ട്ടി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ യുവതിയെ കെട്ടിത്തൂക്കിയത് ജീവനോടെ. കേസിൽ നാടകീയമായി അറസ്റ്റിലായ കോ​ട്ടാ​ങ്ങ​ൽ പു​ളി​മൂ​ട്ടി​ൽ ന​സീ​റി​നെ (നെ​യ്മോ​ൻ - 39)ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്‍റെ വിശദാംശങ്ങൾ പുറത്തായത്. ഇക്കാലമത്രയും കേസിൽ സംശയത്തിന്‍റെ മുൾമുനയിൽ നിന്ന യുവതിയുടെ കാമുകൻ ടിജിൻ ജോസഫ് നിരപരാധിയാണെന്നും തെളിഞ്ഞു.


നാട്ടുകാരൻ തന്നെയാണ് അറസ്റ്റിലായ പ്രതി നസീർ. തടി വ്യാപാരിയാണിയാൾ. ഭർത്താവിൽനിന്ന് അകന്ന് കാമുകനൊപ്പം വന്നു താമസിക്കുന്ന കോ​ട്ടാ​ങ്ങ​ൽ ചു​ങ്ക​പ്പാ​റ മാ​പ്പൂ​ര് റ്റിഞ്ചു (26)വിനെ ഇയാൾ കുറെക്കാലമായി നോട്ടമിട്ടിരുന്നു. അന്നു വീട്ടിൽ കാമുകനും അയാളുടെ അച്ഛനും ഇല്ലെന്നും ടിഞ്ചു മാത്രമേയുള്ളൂ എന്നും മനസിലാക്കിയാണ് ഇയാൾ എത്തിയത്. ഒറ്റയ്ക്കുള്ള ടിഞ്ചു തന്‍റെ ഇംഗിതത്തിനു വഴങ്ങുമെന്നായിരുന്നു ഇയാൾ കരുതിയത്. എന്നാൽ, യുവതി ശക്തമായി എതിർത്തു.

ഇതോടെ ബലപ്രയോഗത്തിലൂടെ യുവതിയെ കീഴ്പ്പെടുത്താൻ ഇയാൾ തീരുമാനിക്കുകയായിരുന്നു. അങ്ങനെ യുവതിയെ കടന്നുപിടിച്ചു കീഴ്പ്പെടുത്തുന്നതിനിടയിൽ യുവതിയുടെ തല കട്ടിലിന്‍റെ ക്രാസിയിൽ ഇടിച്ചു ബോധരഹിതയായി. ഇതോടെ യുവതിയെ ക്രൂരമായി ഇയാൾ ആക്രമിച്ചു. 53 മുറിവുകളാണ് യുവതിയുടെ ശരീരത്തിൽ കണ്ടെത്തിയത്. ജനനേന്ദ്രിയ ഭാഗത്ത് ആറു മുറിവുകൾ കണ്ടെത്തിയിരുന്നു. പീഡനത്തിനൊടുവിൽ പ്രതി നസീർ യുവതിയെ ജീവനോടെ തന്നെ കെട്ടിത്തൂക്കിയതിനു ശേഷം സ്ഥലംവിടുകയായിരുന്നു. കഴുത്തിൽ കയർ മുറുകിയാണ് യുവതി മരിച്ചതെന്നു പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു.

കൊല്ലപ്പെട്ട യുവതിയും കോട്ടാങ്ങൽ പുല്ലാന്നിപ്പാറ ടിജിൻ ജോസഫും വർഷങ്ങൾക്കു മുന്നേ പ്രണയത്തിലായിരുന്നു. യുവതിയെ നഴ്സിംഗ് പഠിപ്പിച്ചതും മറ്റും ടിജിൻ ആയിരുന്നെന്നു പറയുന്നു. എന്നാൽ, ഇരുവർക്കും വിവാഹിതരാകാൻ കഴിഞ്ഞില്ല. സ്വകാര്യ ആശുപത്രിയിൽ നഴ്സായ യുവതി മറ്റൊരാളെ വിവാഹം ചെയ്തു. ടിജിനും മറ്റൊരു വിവാഹം കഴിച്ചു. എന്നാൽ, ഇരുവരുടെയും വിവാഹജീവിതം അത്ര സന്തോഷകരമായിരുന്നില്ല. പിന്നീട് റ്റിഞ്ചു ഭർത്താവിനെ ഉപേക്ഷിച്ചു കാമുകൻ ടിജിനൊപ്പം ജീവിക്കാനെത്തി. ഇതിനിടയിൽ റ്റിജിന്‍റെ ഭാര്യ അയാളുമായി അകന്നിരുന്നു. ഇങ്ങനെ ഇരുവരും ആറു മാസത്തോളം ഒന്നിച്ചു താമസിച്ചുവരവേയാണ് റ്റിഞ്ചുവിന്‍റെ മരണം സംഭവിച്ചത്.

ടിജിന്‍റെ വീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടതോടെ യുവതിയുടെ വീട്ടുകാർ അടക്കം ഇയാൾക്കെതിരേ തിരിഞ്ഞു. ഇയാളുടെ പീഡനം മൂലം യുവതി ആത്മഹത്യ ചെയ്തെന്നായിരുന്നു വീട്ടുകാരുടെ ആരോപണം. കേസ് അന്വേഷിച്ച ലോക്കൽ പോലീസും ഈ നിഗമനത്തിലായിരുന്നു. അന്വേഷണ ചുമതലയുണ്ടായിരുന്ന എസ്ഐ ഷെരീഫ് കുറ്റം സമ്മതിപ്പിക്കാൻ ടിജിനെ ക്രൂരമർദനത്തിന് ഇരയാക്കി. എന്നാൽ, ടിജിനെതിരേ തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് എസ്ഐക്കെതിരേ ടിജിൻ കോടതിയെ സമീപിച്ചു.

ഇതോടെ എസ്ഐ അറസ്റ്റിലായി. വീട്ടുകാർ റ്റിഞ്ചുവിന്‍റെ ജോലി നഷ്ടപ്പെടുത്തിയതിനാൽ അവൾ ആത്മഹത്യ ചെയ്തെന്നായിരുന്നു ടിജിന്‍റെ ആരോപണം. വീട്ടുകാർക്കോ കാമുകനോ യുവതിയുടെ മരണം കൊലപാതകമാണെന്നോ പ്രതി നസീർ ആണെന്നോ ചെറിയ സംശയം പോലുമില്ലായിരുന്നു. ക്രൈംബ്രാഞ്ചിന്‍റെ ശാസ്ത്രീയമായ അന്വേഷണമാണ് ഒടുവിൽ യഥാർഥ പ്രതിയിലേക്ക് അന്വേഷണം എത്തിച്ചത്.

കോ​ട്ടാ​ങ്ങ​ൽ ചു​ങ്ക​പ്പാ​റ മാ​പ്പൂ​ര് റ്റി​ഞ്ചു മൈ​ക്കി​ളി​ന്‍റെ (26) ദു​രൂ​ഹ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2019ൽ ​പെ​രു​ന്പെ​ട്ടി പോ​ലീ​സ് ചാ​ർ​ജ് ചെ​യ്ത കേ​സി​ലാണ് കോ​ട്ടാ​ങ്ങ​ൽ പു​ളി​മൂ​ട്ടി​ൽ ന​സീ​റി​നെ (നെ​യ്മോ​ൻ - 39) ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. മൃതദേഹത്തിലെ കുരുക്ക് സാധാരണ ഒരാൾക്ക് ഇടാനാവുന്നതല്ല എന്ന കണ്ടെത്തലാണ് നസീറിലേക്ക് അന്വേഷണം എത്തിയത്. തടി വ്യാപരവുമായി ബന്ധപ്പെട്ടവർ മാത്രം ഇടുന്ന ഒരുതരം കുടുക്കായിരുന്നു ടിഞ്ചുവിനെ തൂക്കിയ കയറിൽ കണ്ടെത്തിയത്.

2019 ഡി​സം​ബ​ർ 15നാ​ണ് റ്റി​ഞ്ചു​വി​നെ കോ​ട്ടാ​ങ്ങ​ൽ പു​ല്ലാ​ന്നി​പ്പാ​റ ക​ണ​യി​ങ്ക​ൽ റ്റി​ജി​ൻ ജോ​സ​ഫി​ന്‍റെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്ക​വേ ക​ട്ടി​ലി​ൽ ത​ല ഇ​ടി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ റ്റി​ഞ്ചു​വി​നെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച ന​സീ​ർ തു​ട​ർ​ന്ന് മു​റി​യു​ടെ മേ​ൽ​ക്കൂ​ര​യി​ലെ ഇ​രു​ന്പ് ഹൂ​ക്കി​ൽ കെ​ട്ടി​ത്തൂ​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു.

സം​ഭ​വ​ദി​വ​സം രാ​വി​ലെ 9.45നും ​വൈ​കു​ന്നേ​രം 4.30 നു​മി​ട​യി​ലു​ള്ള സ​മ​യ​ത്താ​ണ് മ​ര​ണം സം​ഭ​വി​ച്ചു​വെ​ന്നാ​യി​രു​ന്നു കേ​സ്. തൂ​ങ്ങി​മ​ര​ണം എ​ന്ന നി​ല​ക്കാ​യി​രു​ന്നു ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം.
ഡി​വൈ​എ​സ്പി ജെ. ​ഉ​മേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K