25 October, 2021 08:04:32 AM


ച​ന്ദ​ന മു​ട്ടി​ക​ൾ ക​ട​ത്താ​ൻ ശ്ര​മം; കോഴിക്കോട് മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ



കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് ച​ന്ദ​ന മു​ട്ടി​ക​ൾ ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്ന് പേ​രെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. വാ​ഴൂ​ർ ആ​ക്കോ​ട് കോ​ണോ​ത്ത് അ​ബ്ദു​ള്ള, പാ​ഴൂ​ർ ചി​റ്റാ​രി​പി​ലാ​ക്കി​ൽ ക​ള്ളി​വ​ള​പ്പി​ൽ അ​ബ്ദു​റ​ഹി​മാ​ൻ, മാ​വൂ​ർ തെ​ങ്ങി​ല​ക്ക​ട​വ് ക​ണ്ണി​പ്പ​റ​മ്പ് ത​റ​യി​ൽ ബ​ഷീ​ർ എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

മാ​വൂ​രി​ൽ വെ​ച്ച് താ​മ​ര​ശേ​രി ഫോ​റ​സ്റ്റ് റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. 50 കി​ലോ​ഗ്രാം വ​രു​ന്ന ച​ന്ദ​ന​മു​ട്ടി​ക​ളും ച​ന്ദ​ന​ക്ക​ട​ത്തി​നു​പ​യോ​ഗി​ച്ച ജീ​പ്പ്, ഓ​ട്ടോ​റി​ക്ഷ, ബൈ​ക്ക് എ​ന്നി​വ​യും വ​ന​പാ​ല​ക​ർ ഇ​വ​രി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു. പി​ടി​യി​ലാ​യ​വ​രെ താ​മ​ര​ശേരി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും അധി​കൃ​ത​ർ പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K