23 October, 2021 04:41:28 PM


ന​ഗ​ര​മധ്യത്തി​ൽ ബൈ​ക്ക് അ​ഭ്യാ​സം: യുവതിയെ ഇടിച്ചുതെറുപ്പിച്ചു; യുവാ​വി​നെ​തി​രേ കേ​സ്



പാ​ല​ക്കാ​ട്: ന​ഗ​ര​ത്തി​ലെ എ​സ്ബി​ഐ ജം​ഗ്ഷ​നി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ യു​വാ​വി​നെ​തി​രേ ട്രാ​ഫി​ക് പോ​ലീ​സ് കേ​സെ​ടു​ത്തു. പ​രു​ത്തു​പ്പു​ള്ളി സ്വ​ദേ​ശി ആ​ദ​ർ​ശി​നെ​തി​രേ​യാ​ണ് അ​ല​ക്ഷ്യ​മാ​യി വാ​ഹ​നം ഓ​ടി​ച്ച​തി​ന് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​യാ​ളു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 4.30 ഓ​ടെ​യാ​യി​രു​ന്നു യു​വാ​വി​ന്‍റെ അ​ഭ്യാ​സ​പ്ര​ക​ട​നം.

തെ​റ്റാ​യ ദി​ശ​യി​ൽ ഓ​വ​ർ​ടേ​ക്ക് ചെ​യ്ത യു​വാ​വ് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ പോ​യ യു​വ​തി​യെ ഇ​ടി​ച്ചി​ട്ട ശേ​ഷം വാ​ഹ​നം നി​ർ​ത്താ​തെ ഓ​ടി​ച്ചു​പോ​യി. സം​ഭ​വ​സ​മ​യം മ​റ്റ് വാ​ഹ​ന​ങ്ങ​ൾ പി​ന്നാ​ലെ വ​രാ​തി​രു​ന്ന​തി​നാ​ൽ യു​വ​തി കൂ​ടു​ത​ൽ അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന കാ​ർ യാ​ത്രി​ക​ൻ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​നെ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളെ പി​ന്നീ​ട് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K