22 October, 2021 11:49:46 PM


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

 

മാന്നാർ: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. മാന്നാർ പാവുക്കര കൊച്ചുവീട്ടിൽ കിഴക്കേതിൽ രാജീവ് (30)നെ ആണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രണയത്തിൽ ആക്കിയ ശേഷം പെൺകുട്ടിയുടെ പലതരത്തിലുള്ള ഫോട്ടോകൾ പ്രതിയുടെ മൊബൈൽ ഫോണിൽ എടുക്കുകയും  പെൺകുട്ടിയുടെ ഫേസ്ബുക്ക് പാസ്സ്‌വേർഡ് കൈക്കലാക്കിയ പ്രതി അതുവഴി ഈ ഫോട്ടോകൾ പ്രദർശിപ്പിക്കുകയും പിന്നീട് ഈ ഫോട്ടോകൾ വീണ്ടും മോർഫ് ചെയ്ത് പലസ്ഥലങ്ങളിലും പ്രദർശിപ്പിക്കും എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പ്രതി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതായാണ് കേസ്.

പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് വടകരയിൽ നിന്നാണ്  പ്രതിയെ അറസ്റ്റ് ചെയ്തത്. മാന്നാർ പൊലീസ് ഇൻസ്‌പെക്റ്റർ എസ് എച്ച് ഒ.ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ സുനുമോൻ, എസ് ഐ ജോൺ തോമസ്, ഗ്രേഡ് എസ് ഐ ശ്രീകുമാർ, അഡിഷണൽ എസ് ഐമാരായ മധുസൂദനൻ, ബിന്ദു, സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ധിക്ക് ഉൽ അക്ബർ, പ്രവീൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K