19 October, 2021 11:58:07 AM


ഇ​ടു​ക്കി ഡാം ​തു​റ​ന്നു: മൂ​ന്നു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം; പെ​രി​യാ​ർ തീ​ര​ത്ത് അ​തീ​വ ജാ​ഗ്ര​ത



ഇടുക്കി : ജ​ല​നി​ര​പ്പ് റെ​ഡ് അ​ല​ർ​ട്ടി​ൽ എ​ത്തി​യ​തോ​ടെ മൂ​ന്നു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​ടു​ക്കി ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു. രാ​വി​ലെ 10.55 ഓ​ടെ മൂ​ന്ന് സൈ​റ​ണും മു​ഴ​ങ്ങി. തു​ട​ർ​ന്ന് മ​ന്ത്രി​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഡാ​മി​ന്‍റെ ഷ​ട്ട​ർ തു​റ​ക്കു​ക​യാ​യി​രു​ന്നു. ജ​ല​സേ​ച​ന മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, വൈ​ദ്യു​തി മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി, ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് , വൈ​ദ്യു​തി ബോ​ർ​ഡ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ സു​പ്രി​യ എ​സ്. ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ പ്ര​സ​ന്ന​കു​മാ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് ആ​ർ.​ശ്രീ​ദേ​വി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ദ്യം മൂ​ന്നാ​മ​ത്തെ ഷ​ട്ട​റാ​ണ് തു​റ​ന്ന​ത്.

ചെ​റു​തോ​ണി​യി​ലെ ജ​ല​നി​ര​പ്പ് വി​ല​യി​രു​ത്തി 12 മണിയോടെ ര​ണ്ടാ​മ​ത്തെ ഷ​ട്ട​റും വീ​ണ്ടും അ​ഞ്ചു മി​നി​റ്റ് ശേ​ഷം നാ​ലാ​മ​ത്തെ ഷ​ട്ട​റും 35 സെ​മീ. ഉ​യ​ർ​ത്തും. സെ​ക്ക​ൻ​ഡി​ൽ ഒ​രു ല​ക്ഷം ലി​റ്റ​ർ വെ​ള്ളം (100 ക്യു​മെ​ക്സ് ജ​ലം) പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2398.4 അ​ടി​യാ​ണ്. പെ​രി​യാ​ര്‍ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ആ​ദ്യം വെ​ള്ള​മെ​ത്തു​ക ചെ​റു​തോ​ണി ടൗ​ണി​ലേ​ക്കാ​ണ്. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ള്ള​തി​നാ​ൽ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി​യി​ലെ​ത്തു​ന്ന​തി​നു മു​ൻ​പ് തു​റ​ന്നു​വി​ട്ട് ജ​ല​വി​താ​നം ക്ര​മീ​ക​രി​ക്കാ​നാ​ണ് നേ​ര​ത്തേ​ത​ന്നെ തു​റ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞി​രു​ന്നു. ജ​ല​നി​ര​പ്പ് 2396.86 അ​ടി പി​ന്നി​ട്ട​തോ​ടെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ണ​ക്കെ​ട്ടി​ലേ​ക്ക് വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ജ​ലം ഒ​ഴു​കി​യെ​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ കൂ​ടു​ത​ൽ അ​ള​വി​ൽ വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​നാ​ണു തീ​രു​മാ​നം.

ഇ​ടു​ക്കി പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്ത​തി​നു ശേ​ഷം ഇ​തു​വ​രെ ആ​റു​ത​വ​ണ അ​ണ​ക്കെ​ട്ട് തു​റ​ന്നി​ട്ടു​ണ്ട്. 1981 ഒ​ക്ടോ​ബ​ർ 29നും 1992 ​ഒ​ക്ടോ​ബ​ർ 12നും ​അ​ഞ്ച് ഷ​ട്ട​റു​ക​ളും തു​റ​ന്നു. ഇ​തേ വ​ർ​ഷ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​യ​തോ​ടെ ന​വം​ബ​റി​ൽ വീ​ണ്ടും അ​ണ​ക്കെ​ട്ട് തു​റ​ന്നു.

2018 ഓ​ഗ​സ്റ്റ് ഒ​ന്പ​ത്, ഒ​ക്ടോ​ബ​ർ ആ​റ് എ​ന്നീ ദി​വ​സ​ങ്ങ​ളി​ലും തു​റ​ന്നു. 2018-ൽ ​ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ന് ഉ​ച്ച​യ്ക്ക് 12നു ​ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ മൂ​ന്നാ​മ​ത്തെ ഷ​ട്ട​ർ 25 സെ​ന്‍റി​മീ​റ്റ​റാ​ണ് ആ​ദ്യം ഉ​യ​ർ​ത്തി​യ​ത്. പി​ന്നീ​ട് 15-ഓ​ടെ അ​ഞ്ചു​ഷ​ട്ട​റു​ക​ളും ഉ​യ​ർ​ത്തി. ജ​ല​നി​ര​പ്പ് 2391 അ​ടി​യി​ലും താ​ഴെ എ​ത്തി​യ​തോ​ടെ സെ​പ്റ്റം​ബ​ർ ഏ​ഴി​ന് ഉ​ച്ച​യോ​ടെ​യാ​ണ് 29 ദി​വ​സ​ത്തി​നു​ശേ​ഷം ഷ​ട്ട​റു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ച​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K