18 October, 2021 06:31:44 PM


ക​റു​ക​ച്ചാ​ലി​ൽ വാ​ഹ​നാ​പ​ക​ടം: ര​ണ്ടു പേ​ർ മ​രി​ച്ചു; മൂന്ന് പേർക്ക് പരിക്ക്



ക​റു​ക​ച്ചാ​ൽ: കോ​ട്ട​യം ക​റു​ക​ച്ചാ​ലി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. ക​റു​ക​ച്ചാ​ലി​ലെ നെ​ത്ത​ല്ലൂ​രി​ലാ​ണ് സം​ഭ​വം. പു​രു​ഷോ​ത്ത​മ​ൻ, ശ്രീ​ജി​ത്ത് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ കോ​ട്ട​യം മു​ട്ട​മ്പ​ലം സ്വ​ദേ​ശി​ക​ളാ​ണ്. റാന്നിയില്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്ബോള്‍ വൈകിട്ട് മൂന്നരയോടെയാണ് അപകടം സംഭവിച്ചത്.

ഇടിയുടെ ആഘാതത്തില്‍ കാര്‍ നിശ്ശേഷം തകര്‍ന്നു. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വാഹനത്തില്‍ കൂടെയുണ്ടായിരുന്ന 3 പേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ഇരുവരുടെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K