16 October, 2021 11:29:09 PM


കൊ​ക്ക​യാ​റി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ, നാ​ലു കു​ട്ടി​ക​ള​ട​ക്കം ഏ​ഴു​പേ​ർ മ​ണ്ണി​ന​ടി​യി​ലെ​ന്ന് സൂ​ച​ന



ഇ​ടു​ക്കി: ക​ന​ത്ത​മ​ഴ​യി​ൽ ഇ​ടു​ക്കി കൊ​ക്ക​യാ​റി​ൽ മൂ​ന്നി​ട​ത്ത് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി. കു​ട്ടി​ക​ള​ട​ക്കം ഏ​ഴ് പേ​ർ മ​ണ്ണി​ന​ടി​യി​ലാ​യ​താ​യാ​ണ് സൂ​ച​ന. ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ ഉ​ൾ​പ്പെ​ടെ​യാ​ണ് കാ​ണാ​താ​യ​തെ​ന്നാ​ണ് വി​വ​രം. മേ​ഖ​ല​യി​ലെ ഏ​ഴു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൊ​ക്ക​യാ​റി​ലേ​ക്ക് എ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ക്കു​ന്ന​ത്.

രാ​വി​ലെ​യു​ണ്ടാ​യ അ​പ​ക​ടം വൈ​കി​യാ​ണ് പു​റ​ത്ത​റി​ഞ്ഞ​ത്. അ​തേ​സ​മ​യം, മ​ധ്യ കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. കോ​ട്ട​യം കൂ​ട്ടി​ക്ക​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ര​ണം ആ​റാ​യി. നാ​ല് പേ​രെ കാ​ണാ​താ​യി. ഇ​ന്ന് ഉ​ച്ച​യോ​ടെ കൂ​ട്ടി​ക്ക​ൽ പ്ലാ​പ്പ​ള്ളി​യി​ൽ ര​ണ്ടി​ട​ത്താ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ൽ അ​ഞ്ച് വീ​ടു​ക​ൾ മാ​ത്ര​മു​ള്ള പ്ര​ദേ​ശ​ത്താ​ണ് വ​ൻ ദു​ര​ന്ത​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഇ​വി​ടെ മൂ​ന്ന് വീ​ടു​ക​ളാ​ണ് ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​ലി​ച്ചു പോ​യ​ത്. ഒ​രു വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞ് വീ​ണ് മൂ​ന്ന് പേ​ർ മ​രി​ച്ചി​രു​ന്നു. ​പല​യി​ട​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കു​ക​യും റോ​ഡ് ഒ​ലി​ച്ചു​പോ​യ​തും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് തി​രി​ച്ച​ടി​യാ​യിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K