16 October, 2021 07:41:50 PM


പ​ത്ത​നം​തി​ട്ട​യി​ൽ ക​ന​ത്ത​മ​ഴ തു​ട​രു​ന്നു; റാ​ന്നി വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ



പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ നാ​ശം വി​ത​ച്ച് ക​ന​ത്ത​മ​ഴ തു​ട​രു​ന്നു. ജി​ല്ല​യി​ലെ പ്ര​ധാ​ന അ​ണ​ക്കെ​ട്ടു​ക​ളെ​ല്ലാം നി​റ​ഞ്ഞു​ക​വി​ഞ്ഞു. ചി​ല‍​യി​ട​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് വ്യാ​പ​ക കൃ​ഷി​നാ​ശ​മു​ണ്ടാ​യി. കു​മ്പ​ഴ​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ലാ​യി ക​ഴി​ഞ്ഞു. പ​മ്പ​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ റാ​ന്നി ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തേ​യ്ക്ക് വെ​ള്ളം ക​യ​റു​ക​യാ​ണ്.

വെള്ളം കയറുവാന്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വ്യാപാരികളും ജാഗ്രതയിലാണ്. മ​ഴ​വെ​ള്ളം ഒ​ഴു​കി പോ​കാ​നാ​കാ​തെ പ​ത്ത​നം​തി​ട്ട​യി​ലെ കെ​എ​സ്ആ​ർ​ടി​സി ഗാ​രേ​ജ് വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. അ​ടൂ​രി​ൽ വൈ​ദ്യു​തി നി​ല​ച്ചു. ജി​ല്ല​യി​ൽ എ​വി​ടെ​യും ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K