13 October, 2021 11:29:02 AM


തൃശ്ശൂരില്‍ അടച്ചിട്ട വീട്ടില്‍ കവര്‍ച്ച; നാല് പവന്‍ സ്വര്‍ണവും 40,000 രൂപയും നഷ്ടപ്പെട്ടു



തൃശൂര്‍: തൃശ്ശൂരില്‍ അടച്ചിട്ട വീട്ടില്‍ കവര്‍ച്ച. നാല് പവന്‍ സ്വര്‍ണവും, നാല്‍പതിനായിരം രൂപയും നഷ്ടപ്പെട്ടു. എടമുട്ടം അമ്പലത്ത് ശിഹാബുദ്ധീന്‍റെ ഇരുനില വീടിന്‍റെ മുകള്‍ നിലയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവുമാണ് മോഷണം പോയത്. പിതാവിന്‍റെ ചികിത്സാര്‍ഥം രണ്ട് ദിവസം മുമ്പ് വീട്ടുകരെല്ലാം കോയമ്പത്തൂരിലേക്ക് പോയ ദിവസമാണ് മോഷണം നടന്നത്. ചൊവ്വാഴ്ച വൈകീട്ടോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.  


വീടിന്‍റെ പിറകുവശത്തെ വാതില്‍ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്, കിടപ്പുമുറികളിലെ എല്ലാ അലമാരകളും കുത്തി തുറന്ന നിലയിലാണ്. മറ്റൊരിടത്ത് ഇരുപത്തഞ്ച് പവനോളം വരുന്ന ആഭരണങ്ങള്‍ ശ്രദ്ധയില്‍പ്പെടാത്ത വിധത്തില്‍ സൂക്ഷിച്ചിരുന്നതിനാല്‍ നഷ്ടമായില്ല. വലപ്പാട് പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിരിച്ചു.



Share this News Now:
  • Google+
Like(s): 2.6K