12 October, 2021 08:20:31 AM


കേടായ കാർ തള്ളുന്നതിനിടെ ട്രക്കിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്


നാഗ്പുർ: എൻജിൻ തകരാറിനെ തുടർന്നു ദേശീയപാതയിലൂടെ കാർ തള്ളുന്നതിനിടെ ട്രക്കിടിച്ച് ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അതിവേഗത്തിലെത്തിയ ട്രക്ക് കാറിന്‍റെ പിന്നിലിടിക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ നാഗ്പുരിൽ കോണ്ട്ഹാലിക്കു സമീപമായിരുന്നു അപകടം. അമരാവതിയിൽ അംബ ദേവി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽപെട്ടതെന്ന് പോലീസ്  പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K