12 October, 2021 08:11:15 AM


റോഡിലെ ചപ്പാത്തിലൂടെ ഒഴുകിയ വെള്ളത്തില്‍ കാര്‍ ഒലിച്ചുപോയി: ഡ്രൈവർ ചാടി രക്ഷപെട്ടു

കൊല്ലം: റോഡിലെ ചപ്പാത്തിലൂടെയുള്ള വെള്ളത്തില്‍പ്പെട്ട് കാര്‍ ഒഴുകിപ്പോയി. വയയ്ക്കല്‍ വഞ്ചിപ്പെട്ടി ജംഗ്ഷനിലുള്ള ഒഴുകുപാറയ്ക്കല്‍ റോഡിന് കുറുകെയുള്ള വെള്ളത്തില്‍പ്പെട്ടാണ് കാര്‍ ഒലിച്ചുപോയത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കൊട്ടാരക്കര ഭാഗത്തുനിന്നും എം.സി റോഡ് വഴി തിരുവനന്തപുരത്തേക്ക് പോകാനെത്തിയ ആള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്‌.


എം.സി റോഡില്‍ പലയിടത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടതിനാല്‍ ഇടറോഡുകള്‍ വഴി എത്തിയതാണ് ഇയാള്‍. ഒഴുക്കില്‍പെട്ടതോടെ പെട്ടെന്ന് ഡോര്‍ തുറന്ന് ഉടമ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. സമീപത്ത് വെള്ളം കാണാനെത്തിയവരില്‍ ചിലര്‍ വെള്ളത്തില്‍ ചാടി കാര്‍ പിടിച്ചുനിര്‍ത്തിയ ശേഷം വടംകെട്ടിവലിച്ച്‌ കരക്കെത്തിച്ചു. ഇവിടെ ചപ്പാത്തുണ്ടെന്ന വിവരം അറിയാതെയാണ് ഇയാള്‍ കാര്‍ ഓടിച്ചുവന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K