11 October, 2021 06:09:35 PM


സ്റ്റെർലിംഗ് & വിൽസൻ സോളാറിന്‍റെ 40 ശതമാനം ഓഹരികൾ റിലയൻസ് ഏറ്റെടുത്തു



മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ‌ഐ‌എൽ) ഉടമസ്ഥതയിലുള്ള റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ് (ആർ‌എൻ‌ഇ‌എസ്‌എൽ) സ്റ്റെർലിങ് ആൻഡ് വിൽസൻ സോളാറിന്‍റെ 40 ശതമാനം ഓഹരികൾ സ്വന്തമാക്കി. ഞായറാഴ്ച ഷാപൂർജി പല്ലോഞ്ചി, കമ്പനി പ്രൈവറ്റ് ലിമിറ്റഡ് (എസ്‌പി‌സി‌പി‌എൽ), ഖുർഷേദ് ദാരുവാല എന്നിവയുമായി വ്യത്യസ്ത കരാറുകളിൽ റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ് ഏർപ്പെട്ടിരുന്നു.

"പുതിയ കരാറുകൾ റിലയൻസ് ഇൻഡസ്ട്രീസിന്റെ പദ്ധതികൾക്ക് കൂടുതൽ ഉത്തേജനം നൽകുന്നു, ഇന്ത്യൻ ഉപഭോക്താക്കൾക്ക് ചെലവ് കുറഞ്ഞ ഹരിത ഊർജ്ജത്തിലേക്ക് നയിക്കുന്ന ഒരു സമഗ്രമായ, എൻഡ്-ടു-എൻഡ് ആവാസവ്യവസ്ഥ ലഭ്യമാക്കാനാകും"- റിലൻയസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K