11 October, 2021 03:26:16 PM


ശബരിമല ചെമ്പോല വ്യാജമെന്ന് നേരത്തെ മനസിലാക്കിയിരുന്നു - പന്തളം കൊട്ടാരം



തിരുവനന്തപുരം: ശബരിമല ചെമ്പോല വ്യാജമെന്ന് നേരത്തെ മനസിലാക്കിയിരുന്നുവെന്ന് പന്തളം കൊട്ടാരം. ഇതില്‍ ഉള്ള സീല്‍ വ്യാജമെന്ന് അറിയാമായിരുന്നെന്ന് പന്തളം കൊട്ടാര നിര്‍വ്വാഹക സമിതി പ്രസിഡന്‍റ് ശശികുമാരവര്‍മ്മ പറഞ്ഞു. മുഖ്യമന്ത്രി സഭയില്‍ പറഞ്ഞ വിവരങ്ങള്‍ സന്തോഷം നല്‍കുന്നു.


തുടര്‍ നടപടികള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.ശബരിമല കേസുമായി ബന്ധപ്പെട്ട് ഈ ചെമ്പോല ഒരു രേഖയായി സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയെന്ന് സംശയം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പകര്‍പ്പ് ശേഖരിക്കാന്‍ ശ്രമിച്ചുവരുന്നതായും ശശി കുമാര വര്‍മ്മ വ്യക്തമാക്കി

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K