02 October, 2021 10:33:15 AM


ട്രോളുകള്‍ക്കിടയില്‍ മോന്‍സണ്‍ മാവുങ്കലിന് 'താരപരിവേഷം' നല്‍കിയുള്ള സന്ദേശവും



കോട്ടയം: പുരാവസ്തുതട്ടിപ്പില്‍ ട്രോളുകള്‍ പ്രചരിക്കുന്നതിനിടെ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന് താരപരിവേഷം നല്‍കിയുള്ള സന്ദേശം വൈറലാവുന്നു. അടുത്തകാലത്തൊന്നും ഇതുപോലെ മറ്റൊരാളോട് ആരാധനയും ബഹുമാനവും തോന്നിയിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം പക്ഷെ ആരുടെ സൃഷ്ടിയാണെന്ന് വ്യക്തമാക്കുന്നില്ല.

 

സന്ദേശം ഇങ്ങനെ...


'ശ്രീ മോന്‍സണ്‍ മാവുങ്കല്‍

Respect you, Big Salute..

അടുത്തകാലത്തൊന്നും ഇതുപോലെ മറ്റൊരാളോട് ആരാധനയും ബഹുമാനവും തോന്നിയിട്ടില്ല... ഒരു പട്ടിണി പാവത്തിനേയും പറ്റിച്ചിട്ടില്ല.. മയക്ക് മരുന്ന് കടത്തിയിട്ടില്ല.. ചിട്ടി നടത്തി പറ്റിച്ചിട്ടില്ല.. സ്വര്‍ണ്ണം കടത്തിയിട്ടില്ല.. രാഷ്ടീയക്കാരെപോലെ അഴിമതി നടത്തിയിട്ടില്ല.. കൊലപാതകങ്ങള്‍ നടത്തിയിട്ടില്ല.. കാര്യമായ യാതൊരു ക്രിമിനല്‍ കുറ്റവും നടത്തിയിട്ടില്ല..

ആകെ ചെയ്തത്.. പ്രബുദ്ധരെന്ന് നടിച്ച പണത്തിന് ആര്‍ത്തി പിടിച്ചോടിയ സാമാന്യവിവരം ഇല്ലാത്ത ധനികരെ തന്നെ അവരര്‍ഹിക്കുന്ന രീതിയില്‍ പറ്റിച്ചു.. കേരളത്തിലെ ഭരണാധികാരികളേയും ആഭ്യന്തരവകുപ്പിനേയും ഡിജിപി വരെ ആയി ഇരുന്നയാളിനെ വരെ മനോഹരമായി മണ്ടന്മാരാക്കി അവരുടെ കഴിവ്കേട് ജനങ്ങളിലെത്തിച്ചു... ജനങ്ങള്‍ തോളിലേറ്റി നടക്കുന്ന സെലിബ്രറ്റികള്‍ വരെ എന്ത് മരവാഴകള്‍ ആണെന്ന് ജനങ്ങള്‍ക്ക് മനസ്സിലാക്കികൊടുത്തു.. ഇദ്ദേഹം പറ്റിച്ചവരൊക്കെ അവര്‍ക്കര്‍ഹിച്ചത് തന്നെയാണ് കിട്ടിയത്... പറ്റിക്കപ്പെട്ടവരെല്ലാം ഉന്നതപദവിയിലുള്ളവര്‍ മാത്രം.. അതുകൊണ്ട് തന്നെ അങ്ങയോട് ബഹുമാനം മാത്രം..

ശ്രീ മോന്‍സണ്‍ മാവുങ്കല്‍.. Respect you.. Big Salute.'






Share this News Now:
  • Google+
Like(s): 5.4K