01 October, 2021 01:59:25 PM


പ്ര​ണ​യ​നൈ​രാ​ശ്യം; പാ​ലാ​യി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ ക​ഴു​ത്ത​റു​ത്തു കൊ​ന്നു



പാ​ലാ: പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​നെ തു​ട​ര്‍​ന്ന് പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യെ സ​ഹ​പാ​ഠി ക​ഴു​ത്ത​റ​ത്തു കൊ​ന്നു. ത​ല​യോ​ല​പ​റ​മ്പ് സ്വ​ദേ​ശി​നി നി​തി​നാ മോ​ൾ(22) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്രതി അ​ഭി​ഷേ​ക് ബൈ​ജു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൂത്താട്ടുകുളം സ്വദേശിയായ അ​ഭി​ഷേ​ക് ബൈ​ജു പേ​നാ​ക്ക​ത്തി​കൊ​ണ്ടാണ് നിതിനയെ ആക്രമിച്ചത്. പ​രീ​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി​യെ ആ​ളു​ക​ള്‍ നോ​ക്കി നി​ല്‍​ക്കെ​യാ​ണ് പ്ര​തി ആ​ക്ര​മി​ച്ച​ത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


Share this News Now:
  • Google+
Like(s): 6.5K