28 September, 2021 12:00:50 PM


വാളയാര്‍ ഡാമില്‍ കാണാതായ കോളേജ് വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി



പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി കാണാതായ  കോളേജ് വിദ്യാര്‍ത്ഥിയായ പൂര്‍ണേഷിന്‍റെ മൃതദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.കോയമ്പത്തൂരിലുള്ള ഹിന്ദുസ്ഥാന്‍ പോളിടെക്‌നിക് കോളേജില്‍ പഠിക്കുന്ന രാഹുല്‍, സഞ്ജയ്, പൂര്‍ണേഷ് എന്നിവരാണ് അപകടത്തില്‍പെട്ടത്. കാമരാജ് നദര്‍ ഷണ്‍മുഖന്‍റെ മകനായിരുന്നു മരിച്ച പൂര്‍ണേഷ്.

കഴിഞ്ഞ ദിവസം ഉച്ചക്ക് 12.30 നാണ് അഞ്ചംഗ സംഘം ഡാമില്‍ എത്തിച്ചേര്‍ന്നത്.ബൈക്കുകളിലാണ് ഇവര്‍ എത്തിയത്.തുടര്‍ന്നു 2.30 നു അപകടത്തില്‍പെടുകയായിരുന്നു.ശബ്ദം കേട്ട് എത്തിച്ചേര്‍ന്ന നാട്ടുകാരാണ് പൊലീസുകാരെ  ആദ്യം വിവരമറിയിച്ചത്.പൊലീസും ഫയര്‍ഫോഴ്‌സും ഇപ്പോഴും ഊര്‍ജിതമായ തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K