28 September, 2021 11:56:15 AM


കളിച്ചുകൊണ്ടിരിക്കെ ഗേറ്റ് തലയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു



കണ്ണൂർ: ഗേറ്റ് തലയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. കണ്ണൂർ മട്ടന്നൂർ ഉരുവച്ചാലിലാണ് സംഭവം. പെരിഞ്ചേരിയിൽ കുന്നുമ്മൽ വീട്ടിൽ റിഷാദിന്‍റെ മകൻ ഹൈദറാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറിനാണ് സംഭവം. കളിച്ചുകൊണ്ടിരിക്കെ അയൽവീട്ടിലെ സ്ലൈഡിംഗ് ഗേറ്റ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെയോടെ മരണം സംഭവിച്ചു. 



Share this News Now:
  • Google+
Like(s): 3.7K