24 September, 2021 07:03:49 PM


പിക്കപ്പ് വാൻ നിർത്തിയിട്ടിരുന്ന ട്രെയിലറിന് പിന്നിലിടിച്ച് രണ്ട് പേർക്ക് പരിക്ക്



ഏറ്റുമാനൂര്‍: നിയന്ത്രണം വിട്ട പിക്കപ്പ് വാൻ നിർത്തിയിട്ടിരുന്ന ട്രെയിലറിന് പിന്നിലിടിച്ച്  രണ്ട് പേർക്ക് പരിക്ക്. ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ വെട്ടിമുകളിന് സമീപം മരങ്ങാട്ടികാല വളവില്‍ വെള്ളിയാഴ്ച പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം.

പരിക്കേറ്റവർ വാൻ യാത്രികരാണ്. ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം പതിയിരിക്കുന്ന വളവിനോട് ചേർന്ന് ട്രെയിലർ നിർത്തിയിട്ടതും പിക്കപ്പ് വാൻ ഡ്രൈവർ ഉറങ്ങിപ്പോയതുമാണ് അപകടകാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിന്‍റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K