22 September, 2021 11:18:11 PM


മ​ന്ത്രി വാ​സ​വ​ൻ പാ​ലാ​യ്ക്ക് പോ​യ​ത് ബിഷപ്പിനെ പി​ന്തു​ണ​യ്ക്കാ​ന​ല്ല - മു​ഖ്യ​മ​ന്ത്രിതി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ പാ​ലാ ബി​ഷ​പ്പി​നെ സ​ന്ദ​ർ​ശി​ച്ച​തു ബി​ഷ​പ്പി​ന്‍റെ നി​ല​പാ​ടി​നു പി​ന്തു​ണ ന​ൽ​കാ​ന​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​രു​വ​രും ഒ​രു​മി​ച്ചു പ​ങ്കെ​ടു​ക്കേ​ണ്ട ഒ​രു ച​ട​ങ്ങു​ണ്ടാ​യി​രു​ന്നു. വാ​സ​വ​ന് അ​തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. പാ​ലാ ബി​ഷ​പ് ക്ഷ​ണി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​തു​കൊ​ണ്ടു മാ​ത്ര​മാ​ണ് ബി​ഷ​പ്സ് ഹൗ​സി​ൽ പോ​യ​ത്. ബി​ഷ​പ്പി​ന്‍റെ നി​ല​പാ​ടി​നെ പി​ന്താ​ങ്ങു​ന്ന സ​മീ​പ​ന​മ​ല്ല സ​ർ​ക്കാ​രി​ന്‍റേ​ത് എ​ന്നു വ്യ​ക്ത​മ​ല്ലേ എ​ന്നു മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.


Share this News Now:
  • Google+
Like(s): 3.7K