21 September, 2021 10:06:24 AM


കോ​വി​ഡ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന ന​ഴ്സി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം



ആ​ല​പ്പു​ഴ: കോ​വി​ഡ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം. തൃ​ക്കു​ന്ന​പ്പു​ഴ പാ​നൂ​രി​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​ണ് സം​ഭ​വം. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​ഴ്സി​നെ നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ബൈ​ക്കി​ൽ എ​ത്തി​യ​വ​ർ ക​ട​ന്നു​പി​ടി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് പെ​ട്രോ​ൾ വാ​ഹ​നം ക​ണ്ട് പ്ര​തി​ക​ൾ ര​ക്ഷ​പെ​ട്ടു. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K