20 September, 2021 01:32:40 PM


ക​ണ്ണൂ​രി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി



കണ്ണൂർ: ചെ​ങ്ങ​ളാ​യി തേ​ർ​ളാ​യി മു​ന​മ്പ​ത്ത് ക​ട​വി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തേ​ർ​ളാ​യി​യി​ലെ കെ.​വി.​ഹാ​ഷിം-​കെ.​സാ​ബി​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ കെ. ​അ​ൻ​സ​ബി (16) ആ​ണ് മ​രി​ച്ച​ത്. കാ​ണാ​താ​യ സ്ഥ​ല​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ ചെ​ളി​യി​ൽ പു​ത​ഞ്ഞ നി​ല​യി​ലാ​യാ​രുന്നു മൃ​ത​ദേ​ഹം.

ത​ളി​പ്പ​റ​മ്പി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന​യും ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ സ്കൂ​ബാ ടീ​മും തൃ​ക്ക​രി​പ്പൂ​ർ, പ​യ്യ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങി​ൽ നി​ന്നെ​ത്തി​യ സേ​ന​യു​ടെ മു​ങ്ങ​ൽ വി​ദ​ഗ്ധ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഇ​ന്ന് രാ​വി​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ൽ 7.30 ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

തേ​ർ​ളാ​യി മ​ദ്ര​സ​യി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ഇ​ന്ന് വൈ​കു​ന്നേ​രം മൃ​ത​ദേ​ഹം തേ​ർ​ളാ​യി ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കും. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൂ​ട്ടു​കാ​രാ​യ മൂ​വ​ർ സം​ഘ​ത്തോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു വി​ദ്യാ​ർ​ഥി. തു​ട​ർ​ന്ന് മ​റു​ക​ര​യാ​യ കോ​റ​ളാ​യി ദ്വീ​പി​ലേ​ക്ക് എ​ല്ലാ​വ​രും നീ​ന്തു​ന്ന​തി​നി​ടെ അ​ൻ​സ​ബ് ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. കു​മാ​ത്ത​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്ന് ഇ​ത്ത​വ​ണ എ​സ്എ​സ്എ​ൽ​സി ക​ഴി​ഞ്ഞ അ​ൻ​സ​ബ് പ്ല​സ് വ​ൺ അ​ഡ്മി​ഷ​ന് വേ​ണ്ടി കാ​ത്തി​രി​ക്ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ൻ​സി​ല, മു​ഹ​മ്മ​ദ്.


Share this News Now:
  • Google+
Like(s): 2.6K