19 September, 2021 12:02:13 PM


വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​വ് അ​റ​സ്റ്റില്‍



താ​നെ: വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​വ് അ​റ​സ്റ്റില്‍. മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ലാ​ണ് സം​ഭ​വം. മ​ജി​റു​ല്‍ മ​സു​റു​ദീ​ന്‍ ഹ​ഖ(25) എ​ന്ന യു​വാ​വ് വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന​യു​മാ​യി പെ​ണ്‍​കു​ട്ടി​യെ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു. ജൂ​ലൈ ഏ​ഴി​ന് പെ​ണ്‍​കു​ട്ടി ജോ​ലി ചെ​യ്യു​ന്ന സ്ഥ​ല​ത്തെ​ത്തി​യ യു​വാ​വ് ഇ​വ​രെ മ​ര്‍​ദി​ച്ചി​രു​ന്നു.

തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച വീ​ണ്ടും ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ സ​മീ​പി​ച്ചു. എ​ന്നാ​ല്‍ ഇ​വ​ര്‍ വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​തോ​ടെ ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ നാ​ല് വ​യ​സു​ള്ള സ​ഹോ​ദ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. പ​രാ​തി ല​ഭി​ച്ച് അ​ഞ്ച് മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി. ഭീ​വ​ണ്ടി മേ​ഖ​ല​യി​ല്‍ നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക്കെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K