19 September, 2021 10:56:05 AM


അലഞ്ഞ് തിരിഞ്ഞ് നടന്ന യുവാവിന് കരുതലുമായി മുണ്ടക്കയം പോലീസ്



മുണ്ടക്കയം: അലഞ്ഞുതിരിഞ്ഞ് നടന്ന യുവാവിന് കരുതലുമായി കേരളാ പോലീസിന്‍റെ ഹസ്തങ്ങള്‍. മുണ്ടക്കയം പോലീസ് സ്റ്റേഷൻ പരിധിയിൽ ചിറ്റടി ഭാഗത്ത് റോഡരികിലെ കുറ്റിക്കാടിനോട് ചേര്‍ന്നിരിക്കുന്നതായി കാണപ്പെട്ട ബംഗളുരു വേണുഗോപാല്‍നഗറില്‍ വേലായുധന്‍റെ മകന്‍ വിമൽ കുമാർ (37) എന്നയാളെ  പോലീസ് തമ്പലക്കാട് ഫെനുവേൽ ആശ്രമത്തില്‍കൊണ്ടു ചെന്നാക്കി.

മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ പിആര്‍ഓ എസ്ഐ സജി കുര്യാക്കോസിന്‍റെയും ജനമൈത്രി ബീറ്റ് ഓഫിസറായ  ജിഎസ്ഐ ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷെഫീക്ക്, ജോഷി, ശരത്, അഖിൽ എന്നിവര്‍ സ്ഥലത്തെത്തി ടി ചെറുപ്പക്കാരന് ഭക്ഷണം നൽകി അനുനയിപ്പിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ച് കോവിസ് പരിശോധനക്ക് വിധേയനാക്കിയ ശേഷമാണ് ആശ്രമത്തിലെത്തിച്ചത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K