18 September, 2021 06:22:25 PM


നിരോധനം ലംഘിച്ച് മത്സ്യ ബന്ധനം: മടവല പിടിച്ചെടുത്തു; ശക്തമായ നടപടി



കോട്ടയം: നിരോധനം ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നുവെന്ന് അറിഞ്ഞതിനെതുടര്‍ന്ന് കോട്ടയം തിരുവായ്ക്കരി പാടശേഖരത്തിൽ നടത്തിയ പരിശോധനയിൽ മടവല പിടിച്ചെടുത്തു. ജില്ലയിലെ പാടശേഖരങ്ങളിൽ നിരോധനം ലംഘിച്ച് മടവല കെട്ടി മത്സ്യബന്ധനം നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഉൾനാടൻ ഫിഷറീസ്- അക്വാകൾച്ചർ നിയമപ്രകാരം മടവല കെട്ടിയുള്ള മത്സ്യ ബന്ധനത്തിന് നിരോധനമുള്ളതായും അധികൃതര്‍ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K