18 September, 2021 03:09:48 PM


കൊച്ചി നുവാൽസിൽ എൽ എൽ എം സീറ്റൊഴിവ്: അപേക്ഷ സെപ്റ്റംബർ 22ന് മുമ്പ്



കൊച്ചി : നുവാൽസിൽ എൽ എൽ എം സീറ്റുകളിൽ സർക്കാർ ഉത്തരവ് പ്രകാരം മറ്റു സംവരണങ്ങൾ ഇല്ലാത്തവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും ആയ വിദ്യാർഥികൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ ഒഴിവുണ്ട്.  അപേക്ഷകർ ക്ലാറ്റ് പരീക്ഷയിൽ വിജയിച്ചു റാങ്ക്ലിസ്റ്റിൽ പേരുള്ളവർ ആയിരിക്കണം . ക്ലാറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. വിശദവിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും നുവാൽസ് വെബ്സൈറ്റിൽ (www.nuals.ac.in) കൊടുത്തിട്ടുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 2021 സെപ്റ്റംബർ 22. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K