17 September, 2021 01:46:42 PM


വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണമ്പ്ര സ്വദേശി യുവതി മരിച്ചു



വടക്കഞ്ചേരി: ഒറ്റപ്പാലം മായന്നൂര്‍ പാലത്തില്‍ കഴിഞ്ഞദിവസം ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഷൊര്‍ണൂര്‍ ഗവ. പോളിടെക്‌നിക്കിലെ ക്ലര്‍ക്ക് ആയ കണ്ണമ്പ്ര കാട്ടുകുന്നുകുളം സ്വദേശി വിഷ്മ (26)യാണ് മരിച്ചത്. ഓഫീസിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അപകടം.



Share this News Now:
  • Google+
Like(s): 4.8K