17 September, 2021 10:02:04 AM


മും​ബൈ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന മേ​ൽ​പ്പാ​ലം ത​ക​ർ​ന്നു വീ​ണു; 14 പേ​ർ​ക്ക് പ​രി​ക്ക്



മും​ബൈ: നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന മേ​ല്‍​പ്പാ​ലം ത​ക​ര്‍​ന്ന് വീ​ണ് 14 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മും​ബൈ ബാ​ന്ദ്ര​യി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ എ​ല്ലാ​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ബി​കെ​സി മെ​യി​ൻ റോ​ഡി​നെ​യും സാ​ന്താ​ക്രൂ​സ്-​ചെ​മ്പൂ​ർ ലി​ങ്ക് റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന നി​ർ​മാ​ണ​ത്തി​ലി​രു​ന്ന പാ​ല​മാ​ണ് ത​ക​ർ​ന്ന​ത്. അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ളു​ക​ൾ കു​ടു​ങ്ങി​ക്കി​ട​പ്പു​ണ്ടോ​യെ​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K