17 September, 2021 02:40:24 AM


സാമ്പത്തികതട്ടിപ്പ്: ന​ടി ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സി​നെ ഇ​ഡി വീ​ണ്ടും ചോ​ദ്യം ചെ​യ്യും



മും​ബൈ: സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ൽ ബോ​ളി​വു​ഡ് ന​ടി ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സി​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് (ഇ​ഡി) വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ഈ ​മാ​സം 25ന് ​ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് താ​ര​ത്തി​ന് ഇ​ഡി നോ​ട്ടീ​സ് അ​യ​ച്ച​ത്. 200 കോ​ടി ത​ട്ടി​യ കേ​സി​ലെ പ്ര​തി​യാ​യ ഡ​ൽ​ഹി ജ​യി​ലി​ൽ ക​ഴി​യു​ന്ന സു​ഖേ​ഷ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ സാ​ക്ഷി​യാ​ണ് ജാ​ക്വി​ലി​ൻ. സു​ഖേ​ഷു​മാ​യി ജാ​ക്വി​ലി​നു​ള്ള ബ​ന്ധ​മാ​ണ് ഇ​ഡി അ​ന്വേ​ഷി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 30ന് ​ജാ​ക്വ​ലി​നെ ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K