17 September, 2021 01:22:33 AM


ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചു; ആലത്തൂരിൽ ദേ​ശീ​യ​പാ​ത​യി​ൽ ലോ​റി​ തീ​പി​ടി​ച്ചു ക​ത്തി



പാ​ല​ക്കാ​ട്: മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യി​ൽ ലോ​റി​ക്ക് തീ​പി​ടി​ച്ചു ക​ത്തി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​ല​ത്തൂ​ർ സ്വാ​തി ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ഡീ​സ​ൽ‌ ടാ​ങ്ക് പൊ​ട്ടി​യാ​ണ് തീ​പി​ടി​ച്ച​ത്. പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഉ​ട​ൻ ത​ന്നെ തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ച​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നാ​യി. പെ​രു​മ്പാ​വൂ​രി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പ്ലൈ​വു​ഡു​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

സ്വാ​തി ജം​ഗ്ഷ​നി​ലെ സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ട​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ലോ​റി നി​ർ​ത്തി​യ​തി​നു പി​ന്നാ​ലെ വ​ലി​യ ശ​ബ്ദ​ത്തോ​ടെ ഇ​ന്ധ​ന ടാ​ങ്ക് പൊ​ട്ടി തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​റും ക്ലീ​ന​റും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഡീ​സ​ൽ റോ​ഡി​ൽ വ്യാ​പി​ച്ചു മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക​ടു​ത്തെ​ത്തു​മ്പോ​ഴേ​ക്കും ലോ​റി​ക്കു സ​മീ​പ​മു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​തി​വേ​ഗം സ​ർ​വീ​സ് റോ​ഡു​ക​ളി​ലേ​ക്കു മാ​റ്റി. റോ​ഡ​രി​കി​ലെ മ​ര​ത്തി​നും തീ ​പി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ ലോ​റി പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K