16 September, 2021 10:48:52 AM


കോട്ടയം നഗരത്തിൽ തട്ടുകട നടത്തുന്ന തലശ്ശേരി സ്വദേശി റോഡില്‍ മരിച്ച നിലയിൽ



കോട്ടയം: നഗരമധ്യത്തിൽ ഈരയിൽക്കടവ് റോഡിൽ തട്ടുകട ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. തലശേരി സ്വദേശി ഹാഷി (50) മിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം കെഎസ്ആർടിസിയ്ക്കു സമീപത്തെ തട്ടുകട ഉടമയാണ്. ബുധനാഴ്ച്ച രാത്രി ഒൻപതര മണിയോടെ കെഎസ് ആർടിസി ബസ് സ്റ്റാൻഡിന് സമീപം ഈരയിൽ കടവ് റോഡിലാണ് മൃതദേഹം കണ്ടത്. മരണകാരണം വ്യക്തമല്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K