15 September, 2021 06:02:37 PM


അതിരമ്പുഴ പള്ളിയിൽ വ്യാകുലമാതാവിന്‍റെ ദർശനത്തിരുനാളിന് കൊടിയേറി



കോട്ടയം: സെന്‍റ് മേരീസ് ഫൊറോനാ പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ വ്യാകുലമാതാവിന്‍റെ ദർശനത്തിരുനാളിന് വികാരി ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റി. അസിസ്റ്റന്‍റ് വികാരിമാരായ ഫാ.ലിബിൻ തുണ്ടിയിൽ, ഫാ.ബിബിൻ കൊച്ചീത്ര, ഫാ.ടോണി നമ്പിശേരിക്കളം എന്നിവർ സഹകാർമ്മികരായിരുന്നു. നാളെ രാവിലെ ആറിന് വിശുദ്ധ കുർബാന, ഏഴിന് എലക്തോർ വാഴ്ച, വിശുദ്ധ കുർബാന - ഫാ.ബിബിൻ കൊച്ചീത്ര, തുടർന്ന് പ്രസുദേന്തി തെരഞ്ഞെടുപ്പ് എന്നിവയാണ് പരിപാടികള്‍. ശനി, ഞായർ ദിവസങ്ങളിലാണ് പ്രധാന തിരുനാൾ ആഘോഷങ്ങൾ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K