14 September, 2021 07:15:10 PM


ഡെയില്‍ പോള്‍ വൈസ് മെന്‍ ഇന്‍റര്‍നാഷണല്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇലക്ട്



കോട്ടയം: വൈസ് മെന്‍ ഇന്‍റര്‍നാഷണല്‍ സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റീജിയന്‍ ഡിസ്ട്രിക്ട് അഞ്ചിന്‍റെ പുതിയ ഗവര്‍ണറായി (2022-23) കുറുപ്പന്തറ സെന്‍ട്രല്‍ വൈസ് മെന്‍സ് ക്ലബ്ബിലെ ഡെയില്‍ പോള്‍ തിരഞ്ഞെടുക്കപ്പെട്ടു. 2022 ല്‍ ഇദ്ദേഹം ചുമതലയേല്‍ക്കും. ക്ലബ് പ്രസിഡന്‍റ് മുതല്‍ ഡിസ്ട്രിക്, റീജനല്‍, ഏരിയാ തലങ്ങളില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഇദ്ദേഹം തന്‍റെ സേവനത്തിന് ഒട്ടേറെ ബഹുമതികളും നേടിയിട്ടുണ്ട്. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ പരേതനായ പോള്‍ തെങ്ങുംപള്ളിയുടെ മകനാണ്. ഭാര്യ: റ്റിമി ഡെയില്‍ പോള്‍, മക്കള്‍: ക്ലിയോ മരിയാ ഡെയില്‍, ക്രിസ് പോള്‍ ഡെയില്‍, മാത്യു പോള്‍.


Share this News Now:
  • Google+
Like(s): 3.7K