14 September, 2021 06:19:19 PM


മോഹന്‍ദാസ് കാഞ്ചന കള്ളുഷാപ്പ് ഉടമകളുടെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റ്



തൃശൂര്‍‌: അഖില കേരള കള്ള് ഷാപ്പ് ലൈസന്‍സീസ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റ് ആയി എം.എസ്. മോഹന്‍ദാസ്, കാഞ്ചന (ഏറ്റുമാനൂര്‍) തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് എറണാകുളം സ്വദേശി എ.വി.ഉണ്ണിയുടെ മരണത്തെതുടര്‍ന്ന്  സംഘടനയുടെ വൈസ് പ്രസിഡന്‍റ് ആരിശ്ശേരി പ്രസാദിന്‍റെ അധ്യക്ഷതയില്‍ തൃശൂരില്‍ നടന്ന യോഗത്തിലാണ് മോഹന്‍ദാസിനെ തെരഞ്ഞെടുത്തത്. സംസ്ഥാന രക്ഷാധികാരിയും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോള്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കണ്ണൂര്‍ അജിത്കുമാര്‍, റജികുമാര്‍ എറണാകുളം, ഭഗീരഥന്‍ പാലക്കാട്, ഷാജി കോഴിക്കോട് തുടങ്ങിയവര്‍ പ്രസംഗിച്ചു. 



Share this News Now:
  • Google+
Like(s): 5.4K