14 September, 2021 02:25:12 PM


കഞ്ചാവ് ഉപയോഗിക്കരുതെന്ന് പറഞ്ഞ വൃദ്ധദമ്പതികളെ വീടിനു തീയിട്ട് ചുട്ടുകൊന്ന് 16കാരൻ

 

സേലം: കഞ്ചാവ് ഉപയോഗിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടതിന്റെ ദേഷ്യം തീർക്കാൻ വീടിനു തീയിട്ട് പതിനാറുകാരൻ. മുത്തശ്ശനേയും മുത്തശ്ശിയേയും വീടിനുള്ളിലാക്കിയാണ് തീയിട്ടത്. തീയിൽ 70 വയസുള്ള പി കാട്ടൂര്‍രാജയും ഭാര്യ 60 വയസുകാരിയായ കാശിയമ്മാളും വെന്തുമരിച്ചു.

തമിഴ്നാട്ടിലെ ആത്തൂരില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഓല മേഞ്ഞ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ചെറുമകന്‍ കഞ്ചാവിനും ലഹരി വസ്തുക്കള്‍ക്കും അടിമയാണെന്ന് മുത്തശിയും മുത്തച്ഛനും തിരിച്ചറിഞ്ഞു. ഇതോടെ അവ ഉപേക്ഷിച്ച്‌ സാധാരണ ജീവിതത്തിലേക്ക് മടങ്ങണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടതാണ് പതിനാറുകാരനെ പ്രകോപിപ്പിച്ചത്.

ദമ്ബതികള്‍ ഉറങ്ങുന്ന സമയത്ത് വീടിന് പെട്രോള്‍ ഒഴിച്ച്‌ തീ വയ്ക്കുകയായിരുന്നു. വീടും മുത്തശ്ശനും മുത്തശ്ശിയും അഗ്നിക്കിരയാവുന്നത് നോക്കി നിന്ന ശേഷം 16കാരന്‍ പൊലീസില്‍ കീഴടങ്ങി. കാലുകള്‍ക്ക് ബലക്ഷയമുള്ള ദമ്ബതികളുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ വീട് കത്തുന്നത് നോക്കി നില്‍ക്കുന്ന 16കാരനെയാണ് കണ്ടത്.


Share this News Now:
  • Google+
Like(s): 4.8K